കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ പണി കിട്ടും! ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്

AC Cleaning Health Issues അബുദാബി: വീടുകളിലെയും ഓഫിസുകളിലെയും എസികൾ കൃത്യമായ സമയങ്ങളിൽ വൃത്തിയാക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. വിട്ടുമാറാത്ത തുമ്മൽ, കടുത്ത തലവേദന, തൊണ്ടവേദന, മൂക്കടപ്പ് എന്നിവയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, എസിയിൽ അടിഞ്ഞുകൂടുന്ന പൂപ്പലും പൊടിയുമാകാം എന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ. യുഎഇയിലെ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ എസികളിൽ ബാക്ടീരിയകളും പൂപ്പലുകളും വളരെ വേഗത്തിൽ വളരാൻ അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. രാജ്യത്തെ 30 ശതമാനത്തോളം വീടുകളിലെയും എസികളിൽ ഏതെങ്കിലും തരത്തിലുള്ള പൂപ്പൽ വളരുന്നുണ്ടെന്നാണ് കണക്ക്. എസിയുടെ ഫിൽറ്ററുകളിലും പൈപ്പുകളിലും അടിഞ്ഞുകൂടുന്ന പൊടിയും ഈർപ്പവും വായുവിലൂടെ മുറിക്കുള്ളിൽ നിരന്തരം കറങ്ങുന്നത് ചുമ, അലർജി, ശ്വാസംമുട്ടൽ എന്നിവ വർദ്ധിപ്പിക്കും. ശരിയായ വായുസഞ്ചാരമില്ലാത്ത മുറികളിൽ ഇത് വായുവിന്റെ ഗുണനിലവാരം തകർക്കും. ഇത് പ്രധാനമായും കുട്ടികൾ, പ്രായമായവർ, ആസ്മ രോഗികൾ എന്നിവരെയാണ് കൂടുതൽ അപകടത്തിലാക്കുന്നത്. പലരും എസിയുടെ തണുപ്പ് കുറയുമ്പോഴോ അല്ലെങ്കിൽ മുറിക്കുള്ളിൽ പ്രത്യേക തരം ദുർഗന്ധം വരുമ്പോഴോ മാത്രമാണ് എസി സർവീസ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ഇത് വലിപ്പമേറിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായ ഇടവേളകളിൽ എസി ഫിൽറ്ററുകൾ വൃത്തിയാക്കുകയും പ്രൊഫഷണൽ സർവീസ് ഉറപ്പാക്കുകയും ചെയ്യുന്നത് വഴി മുറിക്കുള്ളിലെ വായു ശുദ്ധമായി സൂക്ഷിക്കാനും രോഗങ്ങളെ അകറ്റിനിർത്താനും സാധിക്കും.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

യുഎഇയിൽ പെട്രോൾ വില വീണ്ടും വർധിച്ചു; ജനങ്ങൾക്ക് തുടർച്ചയായ നാലാം മാസവും തിരിച്ചടി

Petrol prices increase UAE അബുദാബി: യുഎഇയിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റത്തിന്റെ തിരിച്ചടി. ആഗോള വിപണിയിൽ എണ്ണവില ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ, തുടർച്ചയായ നാലാം മാസമാണ് രാജ്യത്ത് പെട്രോൾ വില വർധിക്കുന്നത്. ഒപെക് (OPEC) സഖ്യത്തിൽ നിന്ന് രാജ്യം പുറത്തുവന്ന ശേഷമുള്ള ആദ്യ വില നിർണയമാണിത് എന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ പെട്രോൾ വിലയിൽ ഏകദേശം 50 ശതമാനത്തോളം വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.95 ദിർഹവും (ഈ മാസം 3.66 ദിർഹം), സ്പെഷൽ 95 പെട്രോളിന് 3.83 ദിർഹവും (3.55 ദിർഹം), ഇ-പ്ലസിന് 3.76 ദിർഹവുമാണ് (3.48 ദിർഹം) പുതുക്കിയ വില. ഇന്ധനവിലയിലുണ്ടാകുന്ന ഈ തുടർച്ചയായ വർധനവ് യുഎഇയിലെ സാധാരണക്കാരായ പ്രവാസികളുടെയും സ്വദേശികളുടെയും കുടുംബബജറ്റിനെ കാര്യമായി ബാധിക്കും. ദിവസേന ദീർഘദൂരം യാത്ര ചെയ്ത് ജോലിക്ക് പോകുന്നവർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറും.
ചെറിയ കാറുകൾ (51 ലിറ്റർ ടാങ്ക്): ഫുൾ ടാങ്ക് അടിക്കാൻ ഇനി മുതൽ കഴിഞ്ഞ മാസത്തേക്കാൾ 14 ദിർഹത്തിലേറെ അധികം നൽകണം. വലിയ കാറുകൾ / എസ്‌യുവികൾ (74 ലിറ്റർ ടാങ്ക്): ടാങ്ക് പൂർണ്ണമായി നിറയ്ക്കാൻ 21 ദിർഹത്തിലധികം അധികമായി ചെലവഴിക്കേണ്ടി വരും. ചരക്കുകൂലി വർധിക്കുന്നതോടെ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില ഉയരാൻ സാധ്യതയുണ്ട്. വിതരണ ശൃംഖലകളെ ആശ്രയിച്ചു കഴിയുന്ന ചെറുകിട ബിസിനസുകളെ ഈ വിലവർധനവ് പ്രതികൂലമായി ബാധിക്കും. മുൻപ് റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ 2022-ലാണ് പെട്രോൾ വില ലിറ്ററിന് 4 ദിർഹത്തിന് മുകളിൽ പോയത്. നിലവിലെ നിരക്കുകൾ വീണ്ടും ആ റെക്കോർഡിലേക്ക് അടുക്കുന്നത് സാധാരണക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. പുതിയ നിരക്കുകൾ നിലവിൽ വരുന്നതിന് മുൻപ് ഇന്ധനം നിറയ്ക്കാനായി രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

അവധി കഴിഞ്ഞ് യുഎഇയിൽ തിരിച്ചെത്തിയ പ്രവാസി മലയാളി മരിച്ചു

Expat Malayali dies in UAE അബുദാബി: നാട്ടിൽനിന്ന് അവധി കഴിഞ്ഞ് അബുദാബി വിമാനത്താവളത്തിൽ തിരിച്ചെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കാടാമ്പുഴ കാരേക്കാട് ചിതമ്പള്ളി സ്വദേശി ഷറഫുദ്ദീൻ നാരങ്ങാടൻ (46) ആണ് മരണപ്പെട്ടത്. വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അബുദാബി ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുൻപാണ് ഷറഫുദ്ദീൻ ജോലിക്കായി അബുദാബിയിൽ എത്തിയത്. പിതാവ്: ബീരാൻകുട്ടി, മാതാവ്: സൈനബ, ഭാര്യ: ഹസീബ, മക്കൾ: ഫാത്തിമ സാനിയ, മുഹമ്മദ് സഹൽ. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group