Flight Ticket Rate പ്രവാസികൾക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും? കീശ കാലിയോകുമോ?

Flight Ticket Rate ദുബായ്: പ്രവാസി മലയാളികൾക്ക് തിരിച്ചടി. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നു. ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികളെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. യുഎഇ-ഇന്ത്യ വ്യോമപാതയെ ഈ സർവ്വീസ് വെട്ടിക്കുറയ്ക്കൽ നേരിട്ട് ബാധിക്കും. ജൂൺ, ജൂലൈ മാസങ്ങളിലെ ആഭ്യന്തര സർവീസുകളിൽ 7 മുതൽ 10 ശതമാനം വരെ ഇൻഡിഗോ കുറവ് വരുത്തുമ്പോൾ എയർ ഇന്ത്യ അവരുടെ സർവീസുകളിൽ 22 ശതമാനത്തോളം കുറയ്ക്കുമെന്നാണ് വിവരം. ഇതോടെ സീറ്റുകളുടെ ലഭ്യത കുറയുകയും ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം വർധിക്കുകയും ചെയ്യും.

ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ യുഎഇ നഗരങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു വഴി ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലേക്ക് പോകുന്ന പ്രവാസികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. രാജ്യാന്തര സർവീസുകൾ കുറഞ്ഞതോടെ മെട്രോ നഗരങ്ങളിലേക്കുള്ള ഫീഡർ സർവീസുകളുടെ ആവശ്യകത കുറഞ്ഞെന്നാണ് എയർ ഇന്ത്യയുടെ വാദം. ഇത് കണക്റ്റിങ് വിമാനങ്ങളെ ആശ്രയിക്കുന്ന പ്രവാസികളുടെ കാത്തിരിപ്പ് സമയം കൂട്ടുകയും യാത്രാ ഓപ്ഷനുകൾ പരിമിതപ്പെടുത്തുകയും ചെയ്യും. കുറഞ്ഞ ചെലവിൽ ഇന്ത്യ വഴി യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ ഇന്ത്യൻ വിമാനങ്ങളെ ആശ്രയിച്ചിരുന്ന യുഎഇ നിവാസികൾക്കും ഈ റൂട്ട് മാറ്റങ്ങൾ തിരിച്ചടിയാകും. ഡൽഹി-ചിക്കാഗോ സർവീസ് താൽക്കാലികമായി നിർത്തിവെച്ച എയർ ഇന്ത്യ, സാൻഫ്രാൻസിസ്‌കോ, ടൊറന്റോ, വാൻകൂവർ, പാരിസ്, സിംഗപ്പൂർ, ബാങ്കോക്ക് സർവീസുകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ക്രൂഡ് ഓയിൽ നീക്കം പ്രതിസന്ധിയിലായതാണ് വ്യോമയാന മേഖല ഇപ്പോൾ നേരിടുന്ന ഈ പ്രതിസന്ധിയ്ക്ക് കാരണം. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് നീക്കിവയ്ക്കുന്നത്. ഇറാൻ സംഘർഷത്തിന് മുൻപ് കിലോലിറ്ററിന് 80,000 രൂപയായിരുന്ന വിമാന ഇന്ധനവില ഇപ്പോൾ ഒരു ലക്ഷം രൂപ കടന്നതായി എയർ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വേനലവധി കാലത്തെ കടുത്ത തിരക്കിനിടയിൽ വിമാന സീറ്റുകൾ കുറയുന്നത് വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകും.

വാരാന്ത്യങ്ങളിലെ നേരിട്ടുള്ള വിമാനങ്ങൾക്കും പ്രീമിയം എയർലൈനുകൾക്കും നിരക്ക് കുതിച്ചുയരുകയാണ്. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് നേരിട്ടുള്ള യാത്രയ്ക്ക് 36,000 രൂപ മുതൽ 49,000 രൂപ വരെയാണ് ഈ ദിവസങ്ങളിലെ ഉയർന്ന നിരക്ക്.

LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

Gold Market വെടിനിർത്തൽ കരാർ ചർച്ചകൾ സജീവം; സ്വർണ്ണ വിപണിയിൽ വീണ്ടും മുന്നേറ്റം

Gold Market ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ സജീവമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ വീണ്ടും വർധനവുണ്ടായത്. യുഎഇ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 544.0 ദിർഹമായി ഉയർന്നു. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ ഇത് 541.25 ദിർഹമായിരുന്നു നിരക്ക്.

കഴിഞ്ഞ ദിവസം വില 537.0 ദിർഹം വരെ താഴ്ന്നിരുന്നു. 22 കാരറ്റ് സ്വർണത്തിന് 503.75 ദിർഹവും, 21 കാരറ്റിന് 483.0 ദിർഹവുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് ഗ്രാമിന് 414.0 ദിർഹത്തിലും 14 കാരറ്റ് 323.0 ദിർഹത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മേയ് 27ന് 22 കാരറ്റ് സ്വർണവില 500 ദിർഹത്തിന് താഴേക്ക് എത്തിയിരുന്നു.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 4,511 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനും വെടിനിർത്തൽ നീട്ടുന്നതിനും അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി സൂചനകളുണ്ട്. എന്നാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ.

Multiple-entry Schengen Visa യാത്രകൾ എളുപ്പമാകും: യുഎഇയിലുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി ഷെഞ്ചൻ വിസ നൽകാൻ ഏറ്റവും സാധ്യതയുള്ള 10 രാജ്യങ്ങൾ ഇവയൊക്കെ

Multiple-entry Schengen Visa ദുബായ്: ഇനി യാത്രകൾ കൂടുതൽ എളുപ്പമാകും. യുഎഇയിലുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി ഷെഞ്ചൻ വിസ നൽകാൻ ഏറ്റവും സാധ്യതയുള്ള 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. യൂറോപ്യൻ കമ്മീഷൻ ഡാറ്റ പ്രകാരം, സ്ലോവേനിയ, ജർമ്മനി, ക്രൊയേഷ്യ എന്നിവിടങ്ങളിൽ അപേക്ഷിച്ചാൽ യുഎഇയിലുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി ഷെഞ്ചൻ വിസ ലഭിക്കാൻ സാധ്യത കൂടുതലാണ്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-ൽ യൂറോപ്യൻ യൂണിയനും ഷെഞ്ചൻ-അസോസിയേറ്റഡ് കോൺസുലേറ്റുകൾക്കും ഷോർട്ട്-സ്റ്റേ വിസകൾക്കായി ഏകദേശം 12 ദശലക്ഷം അപേക്ഷകൾ ലഭിച്ചു, 2024-നെ അപേക്ഷിച്ച് 1.8 ശതമാനം വർധനവാണ് (11.7 ദശലക്ഷം) രേഖപ്പെടുത്തിയിരിക്കുന്നത്. 2023-നെ അപേക്ഷിച്ച് 15.5 ശതമാനം (10.3 ദശലക്ഷം) വർധനവാണുള്ളത്.

2025-ൽ 10 ദശലക്ഷത്തിലധികം വിസകൾ നൽകി. 2024-നെ അപേക്ഷിച്ച് 3 ശതമാനം വർധന (9.7 ദശലക്ഷം) ആണ് രേഖപ്പെടുത്തിയത്. ഓസ്ട്രിയ, സ്വിറ്റ്‌സർലാൻഡ്, ബെൽജിയം, ഗ്രീസ്, റൊമാനിയ, എന്നിവ പത്തിൽ ആറ് പേർക്ക് മൾട്ടി-എൻട്രി ആക്സസ് ലഭിക്കാനുള്ള സാധ്യത വാഗ്ദാനം ചെയ്യുന്നു. നോർവേ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും മൾട്ടിപ്പിൾ എൻട്രി ഷെഞ്ചൻ വിസ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

Air Traffic മിഡിൽ ഈസ്റ്റ് സംഘർഷവും ഉയർന്ന വിമാന നിരക്കുകളും; ഇന്ത്യൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

Air Traffic മിഡിൽ ഈസ്റ്റ് സംഘർഷം മുംബൈ വിമാനത്താവളത്തിലെ അന്താരാഷ്ട്ര, ആഭ്യന്തര ഗതാഗതത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ. മിഡിൽ ഈസ്റ്റ് സംഘർഷവും ഉയർന്ന വിമാന നിരക്കുകളും വിമാന തടസ്സങ്ങളും അന്താരാഷ്ട്ര ഗതാഗതത്തിൽ കുത്തനെ ഇടിവുണ്ടാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2026 മാർച്ചിൽ മുംബൈ വിമാനത്താവളം മൊത്തം 4.34 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു, 2025 മാർച്ചിലെ കണക്കുകളെ അപേക്ഷിച്ച് 6.2 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4.8 ശതമാനം കുറഞ്ഞ് 3.19 ദശലക്ഷമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2026 ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിൽ മുംബൈയിൽ നിന്ന് ഗൾഫിലേക്കുള്ള 1,035 വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ട് പറയുന്നു. 2026 മാർച്ചിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ 16.9 ശതമാനം കുറഞ്ഞ് 6,228 ആയി. എന്നിരുന്നാലും, 2026 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മുംബൈയിലെ വാർഷിക അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 4.6 ശതമാനം ഉയർന്ന് 16.3 ദശലക്ഷമായി.

2026 മാർച്ചിൽ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, ഗോവ എന്നിവയുൾപ്പെടെ ഇന്ത്യയിലെ മറ്റ് തിരക്കേറിയ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ജിഎംആറിന്റെ ഉടമസ്ഥയിലുള്ള ഡൽഹി, ഹൈദരാബാദ്, ഗോവ വിമാനത്താവളങ്ങളിൽ ഏപ്രിലിൽ ആഭ്യന്തര ഗതാഗതത്തിൽ 3.7 ശതമാനം ഇടിവ് രേഖപ്പെടുത്തി 7.6 ദശലക്ഷം യാത്രക്കാരാണ് ഏപ്രിൽ മാസം ഈ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത്. അന്താരാഷ്ട്ര ഗതാഗതം 8.9 ശതമാനം കുറഞ്ഞ് 2.3 ദശലക്ഷം യാത്രക്കാരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Air India Express ഇനി മഹാരാജ പോയിന്റുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും; വിശദാംശങ്ങൾ….

Air India Express ഇനി മഹാരാജ പോയിന്റുകൾ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും ലഭ്യമാകും. എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് പുറമെ വിവിധ ഏഷ്യൻ രാജ്യങ്ങളിലെമ്പാടുമുള്ള 55-ലധികം സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും മഹാരാജ പോയിന്റുകൾ നേടാനും റിഡീം ചെയ്യാനും സാധിക്കുന്ന മഹാരാജ ക്ലബ്ബ് ലോയൽറ്റി പ്രോഗ്രാമിന്റെ വിപുലീകരണം പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് മഹാരാജ പോയിന്റുകൾ കൂടുതൽ പ്രയോജനകരമാക്കുന്നതിലുള്ള എയർ ഇന്ത്യ ഗ്രൂപ്പിന്റെ നിരന്തരമായ ശ്രദ്ധയാണ് പുതിയ നടപടി പ്രതിഫലിപ്പിക്കുന്നത്.

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും വിപുലമായ ശൃംഖലയിലൂടെയുള്ള യാത്രകളിൽ കൂടുതൽ മൂല്യം സ്വന്തമാക്കാൻ ഇത് അംഗങ്ങളെ പ്രാപ്തരാക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, പ്രധാന ട്രാവൽ ഏജന്റുമാർ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, മഹാരാജ ക്ലബ്ബ് അംഗങ്ങൾക്ക് ഉടൻ തന്നെ മഹാരാജ പോയിന്റുകളും ടയർ പോയിന്റുകളും നേടാൻ കഴിയും. മഹാരാജ ക്ലബ്ബ് അംഗങ്ങൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രകൾ അവരുടെ ടയർ പ്രോഗ്രഷനും സാധ്യമാക്കും. ഇതിനായി അർഹതയുള്ള വിമാന യാത്രകൾ മിനിമം ഫ്‌ലൈറ്റ് ആവശ്യകതകളിലേക്കും ടിയർ പോയിന്റുകൾ സ്വരൂപിക്കുന്നതിലേക്കും പരിഗണിക്കും. ഇത് പ്രോഗ്രാമിന്റെ ഉയർന്ന ടിയറുകളിലേക്ക് അതിവേഗം എത്തിച്ചേരാൻ അംഗങ്ങളെ സഹായിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മഹാരാജ ക്ലബ്ബ് ഐഡി നൽകിക്കൊണ്ട് എല്ലാ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും മഹാരാജ ക്ലബ്ബ് അംഗങ്ങൾക്ക് മഹാരാജ പോയിന്റുകൾ നേടാം. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്കായുള്ള മഹാരാജ പോയിന്റുകൾ മുൻകാല പ്രാബല്യത്തോടെ ക്ലെയിം ചെയ്യാൻ കഴിയില്ല. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, തിരഞ്ഞെടുത്ത ഓൺലൈൻ ട്രാവൽ പങ്കാളികൾ വഴിയുള്ള ബുക്കിങ് സമയത്തും അംഗങ്ങൾക്ക് തങ്ങളുടെ മഹാരാജ ക്ലബ്ബ് ഐഡി നൽകാവുന്നതാണ്. നിലവിലെ ഘട്ടത്തിൽ എയർപോർട്ട് കൗണ്ടറുകളിലോ കോൺടാക്റ്റ് സെന്ററുകളിലോ മഹാരാജ ക്ലബ്ബ് അംഗത്വ ഐഡി ചേർക്കുന്നതിനോ തിരുത്തുന്നതിനോ ഉള്ള സൗകര്യം ലഭ്യമല്ല. മുതിർന്ന പൗരർ, വിദ്യാർഥികൾ, സായുധ സേനാ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പ്രത്യേക നിരക്കുകൾ ഉൾപ്പെടെയുള്ള ബുക്കിങ്ങുകൾക്ക് മഹാരാജ പോയിന്റ് അക്രൂവൽ ഫ്രെയിംവർക്ക് ബാധകമാണ്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഘടന ഉറപ്പാക്കുന്നതിനായി, അടിസ്ഥാന നിരക്കും ഇന്ധന സർചാർജും കണക്കാക്കിയായിരിക്കും റിവാർഡ് പോയിന്റുകൾ നൽകുക. എയർ ഇന്ത്യക്ക് സമാനമായ നിരക്കിലായിരിക്കും ഇത് കണക്കാക്കുന്നത്.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്കായുള്ള മഹാരാജ പോയിന്റ് ഏൺ സ്ട്രക്ചർ പ്രകാരം ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും ഇനി പറയുന്ന രീതിയിലായിരിക്കും പോയിന്റുകൾ ലഭിക്കുക. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റും മൊബൈൽ ആപ്പും വഴി ചെയ്യുന്ന ബുക്കിങ്ങുകൾക്ക്, റെഡ് ടിയർ അംഗങ്ങൾക്ക് 8 പോയിന്റും സിൽവർ ടിയർ അംഗങ്ങൾക്ക് 10 പോയിന്റും ഗോൾഡ് ടിയർ അംഗങ്ങൾക്ക് 11 പോയിന്റും പ്ലാറ്റിനം ടിയർ അംഗങ്ങൾക്ക് 12 പോയിന്റും ലഭിക്കുന്നതാണ്. എന്നാൽ, പരമ്പരാഗത ട്രാവൽ ഏജന്റുമാരും ഓൺലൈൻ ട്രാവൽ ഏജന്റുമാരും ഉൾപ്പെടെയുള്ള മറ്റ് ചാനലുകൾ വഴി ചെയ്യുന്ന ബുക്കിങ്ങുകൾക്ക് റെഡ് അംഗങ്ങൾക്ക് 6 പോയിന്റും സിൽവർ അംഗങ്ങൾക്ക് 8 പോയിന്റും ഗോൾഡ് അംഗങ്ങൾക്ക് 9 പോയിന്റും പ്ലാറ്റിനം അംഗങ്ങൾക്ക് 10 പോയിന്റും ലഭിക്കുന്നതാണ്. എയർ ഇന്ത്യയുടെ ‘AI’ ഡെസിഗ്‌നേറ്റർ കോഡുള്ളതും എന്നാൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്നതുമായ കോഡ്‌ഷെയർ ഫ്‌ലൈറ്റുകൾ എയർ ഇന്ത്യ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന അംഗങ്ങൾക്ക് മാത്രമേ നിലവിൽ മഹാരാജ പോയിന്റുകൾ ടിക്കറ്റുകൾക്കായി റിഡീം ചെയ്യാൻ സാധിക്കുകയുള്ളൂ.

Passed Away യുഎഇയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഹാരിസ് അന്തരിച്ചു

Passed Away ദുബായ്: പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കോസ്‌മോസ് ഹാരിസ് അന്തരിച്ചു. 63 വയസായിരുന്നു. നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രോഗചികിത്സയ്ക്കായി ഏറെ കാലമായി അദ്ദേഹം നാട്ടിലായിരുന്നു.

കലാ-സാംസ്‌കാരിക രംഗത്തും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. പരേതരായ അബ്ദുൽ ഖാദർ ഹാജിയുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ് ഹാരിസ്. സാഹിറ, ഫൗസിയ എന്നിവർ ഭാര്യമാരാണ്. മക്കൾ: സാഫിർ (ദുബായ് ), സമിർ ( ഒമാൻ), സാജിർ (ബംഗ്ലൂർ ), അബദൂൽ ഹാദി (ദുബായ് ), സദഫ് ( ദുബായ് ), ഇല്യാസ്. മരുമക്കൾ ഫാത്തിമ, നജ്മ, ഫാത്തിമ, ലാമിയ, റഷ. സഹോദരങ്ങൾ റഫീഖ്, സമദ്, സിറാജ്, ജസ് ലീന, ബുഷറ.

ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ നാല് പ്രവാസികൾക്ക് ലക്ഷങ്ങൾ സമ്മാനം; വിജയിയെ കാത്തിരിക്കുന്നത് 20 മില്യൺ ദിർഹം!

Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പിൽ മലയാളി പ്രവാസിക്കും ഒപ്പം ഫിലിപ്പീൻസ്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികൾക്കും ലക്ഷങ്ങളുടെ സമ്മാനം. ഭാഗ്യശാലികളായ നാല് പേർക്കും 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. വർഷങ്ങളായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസികളെയാണ് ഇത്തവണ ഭാഗ്യം തുണച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി യുഎഇയിൽ നിർമാണമേഖലയിൽ ജോലി ചെയ്യുന്ന 29 കാരനായ ബംഗ്ലാദേശ് സ്വദേശി മോഹൻ മിയയാണ് സമ്മാനാർഹരിൽ ഒരാൾ. തന്റെ സുഹൃത്തുക്കളായ പത്തുപേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇദ്ദേഹം ഭാഗ്യ ടിക്കറ്റെടുത്തത്. സമ്മാനമായി ലഭിച്ച തുക നാട്ടിലുള്ള കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ വിനിയോഗിക്കുമെന്നും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും മോഹൻ മിയ സന്തോഷത്തോടെ പങ്കുവെച്ചു. ഷാർജയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന 48 കാരനായ പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് അൻവറുൽ ഹഖാണ് സമ്മാനം നേടിയ മറ്റൊരു പ്രവാസി. കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം, 20 വർഷത്തെ നിരന്തരമായ ശ്രമത്തിനൊടുവിലാണ് ആദ്യമായി ഒരു സമ്മാനത്തിന് അർഹനാകുന്നത്. ജോലിസ്ഥലത്തെ പത്ത് സഹപ്രവർത്തകർക്കൊപ്പം ചേർന്നാണ് ഇദ്ദേഹവും ടിക്കറ്റ് വാങ്ങിയിരുന്നത്. ജൂൺ മൂന്നിലെ മഹാ നറുക്കെടുപ്പ്: 20 മില്യൺ ദിർഹം കാത്തിരിക്കുന്നു. ബിഗ് ടിക്കറ്റിന്റെ അടുത്ത മഹാ നറുക്കെടുപ്പ് ജൂൺ മൂന്നിന് നടക്കും. 20 മില്യൺ (രണ്ട് കോടി) ദിർഹത്തിന്റെ പടുകൂറ്റൻ ഒന്നാം സമ്മാനമാണ് അന്ന് വിജയിയെ കാത്തിരിക്കുന്നത്. മേയ് 1 മുതൽ 24 വരെയുള്ള കാലയളവിൽ ഒന്നിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്റ്റുകൾക്ക് 150,000 ദിർഹം വരെ സ്വന്തമാക്കാനുള്ള അവസരവും ജൂൺ മൂന്നിലെ തത്സമയ ചടങ്ങിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ആഡംബര കാറുകളായ റേഞ്ച് റോവർ വെലാർ, ബിഎംഡബ്ല്യു എക്സ്6 എന്നിവ സ്വന്തമാക്കാനുള്ള സുവർണ്ണാവസരവും ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് നൽകുന്നു. അബുദാബിയിലെയും അൽ ഐനിലെയും വിവിധ വിമാനത്താവള കൗണ്ടറുകളിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും നറുക്കെടുപ്പിനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. മേയ് 26 മുതൽ 31 വരെയുള്ള ടിക്കറ്റുകൾ ഉൾപ്പെടുത്തിയുള്ള അടുത്ത വാര നറുക്കെടുപ്പ് ജൂൺ ഒന്നിന് നടക്കും.

അടുത്ത അവധി എപ്പോഴാണ്? യുഎഇ പ്രവാസികൾക്കായി വരാനിരിക്കുന്ന പൊതുഅവധി ദിനങ്ങളുടെ പട്ടിക ഇതാ!

UAE public holidays 2026 ദുബായ്: ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും, യുഎഇയിലെ പല താമസക്കാരുടെയും മനസ്സിൽ ഇപ്പോൾത്തന്നെ അടുത്ത ചോദ്യം ഉയർന്നു കഴിഞ്ഞു: ഇനി എന്നാണ് അടുത്ത പൊതുഅവധി? നിങ്ങളുടെ ഈ സംശയത്തിനുള്ള മറുപടി യുഎഇയുടെ ഔദ്യോഗിക കലണ്ടറിലുണ്ട്. യുഎഇയിൽ ഇനി വരാനിരിക്കുന്ന അടുത്ത ഔദ്യോഗിക അവധി ഇസ്ലാമിക് പുതുവർഷത്തിന്റേതാണ് (ഹിജ്റ പുതുവർഷം). ചന്ദ്രദർശനത്തിന് വിധേയമായി ഇത് ജൂൺ 16 ചൊവ്വാഴ്ചയോ അല്ലെങ്കിൽ ജൂൺ 17 ബുധനാഴ്ചയോ വരാനാണ് സാധ്യത. ഇതിന്റെ കൃത്യമായ തീയതി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിക്കും. ക്രിസ്തുവർഷം 622-ൽ മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്കു നടത്തിയ ചരിത്രപ്രസിദ്ധമായ പലായനത്തിന്റെ (ഹിജ്റ) ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ എന്നിവയേക്കാൾ ശാന്തമായാണ് ഈ ദിവസം ആചരിക്കുന്നതെങ്കിലും, മുസ്ലിം ലോകത്ത് ഇതിന് വലിയ പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന അവധി വാരമധ്യത്തിലാണ് വരുന്നതെങ്കിൽ, കാബിനറ്റ് തീരുമാനപ്രകാരം ഇത്തരം അവധികൾ പ്രവൃത്തിദിനങ്ങളുടെ തുടക്കത്തിലേക്കോ (തിങ്കൾ) ഒടുക്കത്തിലേക്കോ (വെള്ളി) മാറ്റി നൽകാൻ യുഎഇയിൽ നിയമമുണ്ട്. ഓഗസ്റ്റ് 25 ചൊവ്വാഴ്ച വരാനാണ് സാധ്യത (റബീഉൽ അവ്വൽ 12, ചന്ദ്രദർശനത്തിന് വിധേയമായി). ഇത് ചൊവ്വാഴ്ചയായതിനാൽ, അവധി മാറ്റിവെക്കൽ നിയമപ്രകാരം ഒരു നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യതയുണ്ട്. ഡിസംബർ 2, 3 തീയതികളിൽ (ബുധൻ, വ്യാഴം ദിവസങ്ങളിൽ) ലഭിക്കും. തൊട്ടുപിന്നാലെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൾ വരുന്നതിനാൽ ജീവനക്കാർക്ക് തുടർച്ചയായി 4 ദിവസത്തെ വലിയൊരു അവധി ഇതിലൂടെ ആസ്വദിക്കാൻ സാധിക്കും. നിങ്ങളുടെ വാർഷിക അവധികൾ (Annual leave) ഈ പൊതുഅവധി ദിനങ്ങളോട് ചേർത്ത് ബുദ്ധിപൂർവ്വം പ്ലാൻ ചെയ്താൽ വർഷത്തിൽ കൂടുതൽ ദിവസങ്ങൾ വിശ്രമത്തിനായി കണ്ടെത്താനാകും. വാരമധ്യത്തിൽ വരുന്ന അവധി ദിനങ്ങൾക്ക് മുന്നിലോ പിന്നിലോ ആയി കുറഞ്ഞ ലീവുകൾ എടുത്തുകൊണ്ട് വലിയ ലോങ് വീക്കെൻഡുകൾ സൃഷ്ടിക്കുകയാണ് ഇതിനുള്ള എളുപ്പവഴി. യുഎഇയിലെ അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാന ചട്ടങ്ങൾ താഴെ പറയുന്നവയാണ്: കാബിനറ്റ് തീരുമാനപ്രകാരം (പെരുന്നാൾ അവധികൾ ഒഴികെയുള്ള) മിക്ക ഔദ്യോഗിക അവധികളും ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ അനുമതിയുണ്ട്. ഒരു ഔദ്യോഗിക അവധി ദിവസം വരുന്നത് സാധാരണ വാരാന്ത്യ അവധി ദിവസങ്ങളിലോ (ശനി, ഞായർ) അല്ലെങ്കിൽ മറ്റൊരു പൊതുഅവധി ദിവസത്തിലോ ആണെങ്കിൽ, അതിന് പകരമായി മറ്റൊരു ദിവസം അവധി ലഭിക്കില്ല. പ്രത്യേക സാഹചര്യങ്ങളിലോ ആഘോഷങ്ങളിലോ തങ്ങളുടെ വകുപ്പുകൾക്കായി അധിക അവധികൾ പ്രഖ്യാപിക്കാൻ അതത് എമിറേറ്റുകളിലെ പ്രാദേശിക സർക്കാരുകൾക്ക് അധികാരമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group